ഈ വര്‍ഷം വെള്ളിത്തിരയിലെ ഓണം തൂക്കിയ സിനിമകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ലോക – ചാപ്റ്റര്‍ ഒന്ന് ചന്ദ്രയുടെ വിജയം മലയാള സിനിമലയില്‍ രണ്ട് സ്ത്രീകളുടെ ശക്തമായ സാന്നിദ്ധ്യമുറപ്പിക്കുകയാണ്. നടിയായ കല്യാണി പ്രിയദര്‍ശന്റെയും നടിയും തിരക്കഥാകൃത്തുമായ ശാന്തി ബാലചന്ദ്രന്റെയും. ലോകയിലെ ചന്ദ്ര കല്യാണിയുടെ ഇതുവരെയുള്ള സിനിമാ ജീവിതത്തിലെ ഏറ്റവും ശക്തമായ കഥാപാത്രമായി മാറുകയാണ്. ചന്ദ്രയെന്ന കഥാപാത്രത്തിന്റെ നി?ഗൂഡതയെ കേന്ദ്രീകരിച്ചാണ് ഫാന്റസി രൂപത്തിലുള്ള സിനിമ രണ്ടര മണിക്കൂറിലേറെ പ്രേക്ഷകരെ പിടിച്ചിരുന്നത്. രൂപത്തിലും ഭാവത്തിലും ഉദ്വോ?ഗം നിറഞ്ഞുനില്‍ക്കുന്ന ചന്ദ്ര കല്യാണിയുടെ കൈകളില്‍ ഭദ്രമായിരുന്നു. ആക്ഷന്‍ രം?ഗങ്ങളിലെ ചടുലത മലയാളത്തിലെ ന്യൂജെന്‍ നായികമാരില്‍ നിന്നും കല്യാണിയെ വ്യത്യസ്തയാക്കുന്നുണ്ട്. ജോഷി സംവിധാനം ചെയ്ത ആന്റണിയിലെ ആന്‍ മരിയയെന്ന ബോക്‌സി?ഗ് താരത്തിലൂടെ പ്രേക്ഷകര്‍ അത് തിരിച്ചറിഞ്ഞതാണ്. പുതിയ കാലത്തെ ചന്ദ്രയെയും ഫ്‌ളാഷ് ബാക്കിലെ നീലിയെയും അതി മനോഹരമായാണ് കല്യാണി സ്‌ക്രീനില്‍ അവതരിപ്പടിച്ചത്. 2017 ല്‍ ഹലോ എന്ന തെലുങ്ക് ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ കല്യാണി മലയാളത്തിലരങ്ങേറിയത് വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ്. ബ്രോ ഡാഡി, മരയ്ക്കാര്‍, ഹൃദയം, ശേഷം മൈക്കില്‍ ഫാത്തിമ, വര്‍ഷങ്ങള്‍ക്ക് ശേഷം, തല്ലുമാല, ഓണറിലീസായ ഓടും കുതിര ചാടും കുതിര എന്നീ സിനിമകളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന കല്യാണിയുടെ അത്യുജ്ജ്വല പ്രകടനമായി മാറുകയാണ് ലോകയിലെ ചന്ദ്ര.
ലോകയുടെ ട്രെയിലര്‍ ലോഞ്ചില്‍ പ്രിയദര്‍ശന്‍ കല്യാണിയെ കുറിച്ച് പറഞ്ഞതിങ്ങനെയാണ് – ഞാനെന്റെ ജീവിതത്തില്‍ ഒരിക്കലും വിചാരിച്ചിരുന്നില്ല എന്റെ മകള്‍ സിനിമയിലെത്തുമെന്ന്. ഒരുദിവസം അവള്‍ എന്നോട് വന്നുചോദിച്ചു, അച്ഛാ നാ?ഗാര്‍ജുന അങ്കിള്‍ പറയുന്നു ഒരു പടത്തില്‍ അഭിനയിക്കാമോ എന്ന്. ഞാന്‍ ചോദിച്ചു നിന്നെക്കൊണ്ട് കഴിയുമോ അവരങ്ങനെ പറയും, നമ്മുടെ കഴിവിനെക്കുറിച്ച് നമുക്കൊരു ബോധമുണ്ടാവണമെന്ന്…. ശ്രമിച്ചുനോക്കാം, നഷ്ടപ്പെടാനൊന്നുമില്ലല്ലോ എന്ന് അവള്‍ പറഞ്ഞു, ആയിക്കോട്ടെയെന്ന് ഞാനും. അങ്ങനെയാണ് കല്യാണി അഭിനയിക്കാന്‍ തുടങ്ങിയത്. തമാശ എന്താണെന്നുവച്ചാല്‍ ആന്റണി എന്ന പടം മുതലാണ് അവള്‍ ആളുകളെ കുത്താനും ചവിട്ടാനുമൊക്കെ തുടങ്ങിയത്. ലോകയിലും അങ്ങനെയൊക്കെ ചെയ്യുന്നതുകണ്ടു. ഇപ്പോഴും മകളെന്ന നിലയില്‍ കല്യാണിയെ ഇങ്ങനെ സങ്കല്പിക്കാനാവുന്നില്ല. പക്ഷേ അതാണല്ലോ സിനിമയുടെ മാജിക് എന്നുപറയുന്നത്. മക്കളെപ്പോലുള്ളവര്‍ എടുക്കുന്ന സിനിമയ്ക്ക് അച്ഛനെപ്പോലുള്ളവരുടെ പ്രാര്‍ത്ഥനയുണ്ടാവും.
പ്രിയദര്‍ശന്‍ ട്രെയിലര്‍ ലോഞ്ച് സമയത്ത് പറഞ്ഞ വാചകങ്ങള്‍ സത്യമാവുകയാണ്. സിനിയുടെ മാന്ത്രികത കല്യാണിയെയും അനുഗ്രഹിച്ചിരിക്കുന്നു. നായികയെന്ന നിലയില്‍ യുവതയും കുടുംബങ്ങളും കല്യാണിയെ അംഗീകരിച്ചതിന്റെ തെളിവാണ് ലോകയെന്ന ചിത്രത്തിന്റെ വിജയം. നസ്ലിനും ടോവിനോയും ചന്തു സലീം കുമാറുമൊക്കെ നല്‍കിയ പിന്തുണ കൂടി കല്യാണിയുടെ വിജയത്തിന് ശക്തി പകരുന്നു.
ലോക ചാപ്റ്റര്‍ ഒന്നിന് സംവിധായകനായ ഡൊമനിക് അരുണിനൊപ്പം തിരക്കഥയെഴുതിയ ശാന്തി ബാലചന്ദ്രനും മലയാളിക്ക് അത്ര പരിചിതമല്ലാത്ത ഫാന്റസി ലോകത്തിലേക്ക് പ്രേക്ഷകരെ എത്തിക്കന്നതില്‍ വിജയിച്ചിട്ടുണ്ട്. തരംഗം, ജെല്ലിക്കെട്ട്, പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, ചതുരം തുടങ്ങിയ വിരലിലെണ്ണാവുന്ന ചിത്രങ്ങളിലൂടെ നടിയെന്ന രീതിയില്‍ ശ്രദ്ധേയായ ശാന്തിയുടെ തിരക്കഥാകൃത്തെ നിലയിലുള്ള പ്രകടനം കയ്യടിയര്‍ഹിക്കുന്നുണ്ട്. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുംആന്ത്രോപ്പോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയ ശാന്തിയുടെ അക്കാഡമിക് പിന്‍ബലം ലോകയിലെ ഫാന്റസി ലോകം സൃഷ്ടിക്കുന്നതിലും കേരളത്തിലെ സാധാരണ പ്രേക്ഷകരെ പോലും വിരസതയോ അതിശയോക്തിയോ ഇല്ലാതെ ആ ലോകത്തിലേക്കാത്തിക്കുന്നതിനും കഴിഞ്ഞിട്ടുണ്ട്. ഓരോ സിനിമകളും പുതിയ താരങ്ങളുടെ ഉദയത്തിനോ നിലവിലുള്ള താരങ്ങളുടെ തിളക്കം വര്‍ദ്ധിക്കുന്തിനോ കാരണമാകാറുണ്ട്. ലോക ചാപ്റ്റര്‍ വണ്‍ ചന്ദ്രയുടെ വിജയം കല്യാണിയുടെയും ശാന്തിയുടെയും തിളക്കം കൂട്ടുമെന്നുറപ്പിക്കാം.

Leave a Reply

Your email address will not be published. Required fields are marked *