നിരവധി ചിത്രങ്ങളുടെ പ്രൊഡക്ഷൻ കൺട്രോളറും,ഫെഫ്ക എക്സിക്യൂട്ടീവ് യൂണിയൻ ഭരണസമിതി അംഗവുമായ രാധേശ്യാം വി ആദ്യമായി സംവിധാനം ചെയ്യുന്ന ” മധുര കണക്ക് ” എന്ന ചിത്രത്തിലെ ലിറിക്കൽ വീഡിയോ ഗാനം റിലീസായി.
നിഷാന്ത് കൊടമന എഴുതിയ വരികൾക്ക് പ്രകാശ് അലക്സ് സംഗീതം പകർന്ന് ജാസി ഗിഫ്റ്റ്, ക്രിസ്റ്റാകലാ, സായന്ത് എസ് എന്നിവർ ആലപിച്ച ” കൊലുസണിഞ്ഞേ വളയണിഞ്ഞേ…” എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.
ഡിസംബർ നാലിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ ഹരീഷ് പേരടി, ഇന്ദ്രൻസ്, ഹരീഷ് കണാരൻ, സെന്തിൽ കൃഷ്ണ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ തുടങ്ങിയവരും അഭിനയിക്കുന്നു.
ഹരിഷ് പേരടിയുടെ മകൻ വിഷ്ണു പേരടി , ഹരി എന്ന മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രദീപ് ബാല,രമേഷ് കാപ്പാട്, ദേവരാജ്,പ്രശാന്ത് കാഞ്ഞിരമറ്റം, ബെൻ, രത്നാകരൻ,ഹരി മാധവ്,മനു സി കണ്ണൂർ,പീമിഷ്,നിഷാ സാരംഗ്,സനൂജ, ആമിനാ നിജാം,കെ പി ഏ സി ലീല, രമാദേവി തുടങ്ങിയവരുമുണ്ട്.
ഹരീഷ് പേരടി പ്രൊഡക്ഷൻസ്, എൻ എം മൂവീസ് എന്നീ ബാനറിൽ ഹരീഷ് പേരടി, നസീർ എൻ എം എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എൽദോ ഐസക്ക് നിർവ്വഹിക്കുന്നു. എ ശാന്തകുമാർ കഥ, തിരക്കഥ,സംഭാഷണമെഴുതുന്നു.
സന്തോഷ് വർമ്മ, നിഷാന്ത് കൊടമന എന്നിവർ എഴുതിയ വരികൾക്ക് പ്രകാശ് അലക്സ് സംഗീതം പകരുന്നു.
ഹരിശങ്കർ,ജാസി ഗിഫ്റ്റ്,നിത്യ മാമ്മൻ എന്നിവരാണ് ഗായകർ.
എഡിറ്റിംഗ്-അയൂബ് ഖാൻ,പ്രൊഡക്ഷൻ ഡിസൈനർ-ശ്യാം തൃപ്പൂണിത്തുറ,
പ്രൊഡക്ഷൻ കൺട്രോളർ-നിജിൽ ദിവാകരൻ, കലാസംവിധാനം-മുരളി ബേപ്പൂർ,മേക്കപ്പ് സുധീഷ് നാരായണൻ. വസ്ത്രാലങ്കാരം- സുകേഷ് താനൂർ,
സ്റ്റിൽസ്-ഫസൽ ആളൂർ. ഡിസൈൻ മനു ഡാവിഞ്ചി,ചീഫ് അസോസിയേറ്റ് ഡയറക്ടർ പ്രശാന്ത് വി മേനോൻ,അസോസിയേറ്റ് ഡയറക്ടർ- ജയേന്ദ്ര ശർമ്മ, നസീർ ധർമ്മജൻ,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് വിനീത് വിജയ്, പ്രൊഡക്ഷൻ മാനേജർ- നിഷാന്ത് പന്നിയങ്കര,പ്രശാന്ത് കക്കോടി. പി ആർ ഒ- എ എസ് ദിനേശ്.
