ഹേ ദോസ്തി ഹം നഹീ ഛോടേങ്കേ… അമിതാഭ് ബച്ചനും ധർമ്മേന്ദ്രയും സൗഹൃദത്തിന്റെ ബൈക്കിലേറി ഇന്ത്യൻ ഹൃദയങ്ങളിലൂടെ സഞ്ചരിച്ചു തുടങ്ങിയിട്ട് അമ്പത് വയസ്സാകുന്നു. 1975 ഓഗസ്റ്റ് 15നാണ് ചിത്രമെത്തിയത്.
ബോളിവുഡ് ചലച്ചിത്ര ചരിത്രത്തിൽ പ്രദർശന വിജയം കൊണ്ട് ചരിത്രം സൃഷ്ടിച്ച സിനിമയാണ് രമേഷ് സിപ്പി സംവിധാനം ചെയ്ത ഷോലെ. തുടർച്ചയായി അഞ്ചരവർഷമാണ് മുംബൈയിലെ ‘മിനർവ’ തിയേറ്ററിൽ ഷോലേ പ്രദർശിപ്പിച്ചത്. ധർമ്മേന്ദ്രയുടെ വീരുവാണ് നായകനെങ്കിലും അമിതാഭിന്റെ ജയ് എന്ന ഉപനായകവേഷമാണ് ശ്രദ്ധേയമാണ്. അമിതാബച്ചനിലെ പാൻ ഇന്ത്യൻ താരത്തിന്റെ വളർച്ചയ്ക്ക് അത് അഗ്നി പകർന്നു. ഗബ്ബർസിംഗായെത്തിയ ഖാൻ തിരക്കുള്ള നടനായി മാറാനും ഈ ചിത്രം ഉപകരിച്ചു.
രാംഗർ എന്ന ചെറിയ ഗ്രാമത്തിൽ, മുൻ പോലീസ് ഇൻസ്പെക്ടർ ഠാക്കൂർ ബൽദേവ് സിംഗ് ജയിലിലായിരുന്ന രണ്ട് ചെറുകിട കള്ളന്മാരെ ഒരു സഹായത്തിനായി വിളിക്കുന്നു. 50,000 പൗണ്ട് പാരിതോഷികത്തിന് അധികാരികൾ വിലയിട്ടിരിക്കുന്ന ഗബ്ബാർ സിംഗിനെ പിടികൂടാൻ വീരുവും ജയ്‌യും സഹായിക്കുമെന്നാണ് ഠാക്കൂറിന്റെ ധാരണ. 20,000 പൗണ്ട് അധികമായി ഗബ്ബാറിനെ ജീവനോടെ കീഴടക്കാൻ ബൽദേവ് അവരോട് പറയുന്നു. ഗ്രാമീണരെ കൊള്ളയടിക്കാൻ ഗബ്ബാർ അയച്ച കൊള്ളക്കാരെ ജയും വീരുവും എതിർത്തു. തുടർന്ന് നടക്കുന്ന പോരട്ടമാണ് മൂന്നുമണിക്കൂറോളമുള്ള ഷോലെ പറയുന്നത്.
സഞ്ജീവ് കുമാർ, ഹേമ മാലിനി, അമിതാഭ് ബച്ചൻ, ജയ ബച്ചൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.
ചിത്രത്തിലെ ജോഡികളായിരുന്ന ധർമ്മേന്ദ്രയും ഹേമമാലിനിയും, അമിതാഭ് ബച്ചനും ജയാബച്ചനും ജീവിതത്തിലും ജോഡികളായി എന്നത് ചരിത്രം.
ഇന്നും തിയേറ്ററുകൾക്ക് മുമ്പിൽ ഷോലേയുടെ ഒരു പോസ്റ്റർ പതിച്ചാൽ തിയേറ്ററിന് മുന്നിൽ ക്യൂ നീളുമെന്നത് ഒരു അത്ഭുതമാണ്.
50 വര്‍ഷത്തിനിടയില്‍ നിരവധി തവണ ഷോലെയുടെ പരിഷ്ക്കരിച്ച പതിപ്പുകള്‍ തിയേറ്ററിലെത്തിയിട്ടുണ്ട്.
Sholay turns fifty...
