സിദ്ധാർത്ഥ് ഭരതൻ, ശ്രുതി മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈൻ കഥയെഴുതി സംവിധാനം ചെയ്യുന്ന
” സ്പാ ” എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി.
‘രഹസ്യങ്ങൾ രഹസ്യങ്ങളാണ് ചില കാരണങ്ങളാൽ ” എന്ന ടാഗ് ലൈനോടുകൂടി അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ വിനീത് തട്ടിൽ, പ്രശാന്ത് അലക്‌സാണ്ടർ, മേജർ രവി,വിജയ് മേനോൻ, ദിനേശ് പ്രഭാകർ, അശ്വിൻ കുമാർ, ശ്രീകാന്ത് മുരളി, കിച്ചു ടെല്ലസ് ജോജി കെ മേജർ രവിജോൺ, സജിമോൻ പാറയിൽ, എബി, ഫെബി,മാസ്‌ക് മാൻ, രാധിക രാധാകൃഷ്ണൻ, ശ്രീജ ദാസ്, രാജശ്രീ ദേശ്പാണ്ഡെ, പൂജിത മേനോൻ, റിമ ദത്ത, ശ്രീലക്ഷ്മി ഭട്ട്, നീന കുറുപ്പ്, മേഘ തോമസ് തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.
പേരിലെ പുതുമയും ആകർഷണീയതയും നിഗൂഢതയും ഒത്തിരി ആകാംക്ഷയും ഉണർത്തി അവതരിപ്പിക്കുന്ന ടൈറ്റിൽ പോസ്റ്ററിൽ
നിശബ്ദത ആവശ്യപ്പെടുന്ന ഒരു സ്ത്രീയുടെ മുഖമാണ് ഉള്ളത്.
“സ്പാ”എന്ന പേരും നിശബ്ദതയും കൂട്ടി വായിക്കുമ്പോൾ,ഒരു സ്പാ നടത്തുന്ന സ്ഥലത്തെ ചുറ്റിപ്പറ്റിയാണ് കഥ പോകുന്നെതും സംവിധായകൻ എബ്രിഡ് ഷൈൻ കൂടി
ആകുമ്പോൾ ചിത്രത്തെ കുറിച്ച് പ്രേക്ഷകർക്ക് ആകാംഷ
കൂടുമെന്നതിൽ സംശയമില്ല.
സ്പാറയിൽ ക്രിയേഷൻസ്, സഞ്ജു ജെ ഫിലിംസ് എന്നീ ബാനറിൽ സ്പാറയിൽ സഞ്ജു ജെ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ് നിർവ്വഹിക്കുന്നു.
ബി കെ ഹരിനാരായണൻ, സന്തോഷ് വർമ്മ എന്നിവരുടെ വരികൾക്ക് ഇഷാൻ ഛബ്ര സംഗീതം പകരുന്നു.എഡിറ്റർ- മനോജ്,പ്രൊഡക്ഷൻ കൺട്രോളർ-സഞ്ജു ജെ,പ്രൊഡക്ഷൻ ഡിസൈനർ-ഷിജി പട്ടണം,കോസ്റ്റ്യൂം ഡിസൈൻ-സുജിത്ത് മട്ടന്നൂർ,മേക്കപ്പ്- പി വി ശങ്കർ,സ്റ്റിൽസ്-നിദാദ് കെ എൻ,പബ്ലിസിറ്റി ഡിസൈൻ-ടെൻ പോയിന്റ്,ഫൈനൽ മിക്സ്-എം.ആർ. രാജകൃഷ്ണൻ,സൗണ്ട് ഡിസൈൻ ആൻഡ് സൗണ്ട് എഡിറ്റിങ്- ശ്രീ ശങ്കർ,സ്റ്റണ്ട്- മാഫിയ ശശി, അസോസിയേറ്റ് ഡയറക്ടർ-ആർച്ച
എസ് പാറയിൽ, വിഎഫ്എക്സ്- മാർജാര, ചിത്രീകരണം പൂർത്തിയായ “സ്പാ ” ഉടൻ പ്രദർശനത്തിനെത്തും.
പി ആർ ഒ-എ എസ് ദിനേശ്.
